കോഴിക്കോട്ട് പ്ലസ്ടു വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ മരിച്ചനിലയിൽ
Thursday, February 22, 2024 1:55 PM IST
നാദാപുരം: ചേലക്കാട് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കല്ലാച്ചി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി ചേലക്കാട് സ്വദേശിനി ദിനയ ദാസി (17) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. നാദാപുരം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പിതാവ്: ദാസന്. മാതാവ്: ജോതിഷ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ: 1056, 0471- 2552056)