വ​യ​നാ​ട്: പു​ൽ​പ്പ​ള്ളി​യി​ൽ ഹ​ര്‍​ത്താ​ലി​നി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ല്‍ മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. പാ​ക്കം ഭ​ഗ​വ​തി​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ബാ​ബു(47), പാ​ടി​ച്ചി​റ മ​ര​ക്ക​ട​വ് ഉ​റു​മ്പി​ല്‍​ക​രോ​ട്ട് വീ​ട്ടി​ല്‍ ഷെ​ബി​ന്‍ ത​ങ്ക​ച്ച​ന്‍(32), പാ​ടി​ച്ചി​റ മ​ര​ക്ക​ട​വ് ഉ​റു​മ്പി​ല്‍ ക​രോ​ട്ട് വീ​ട്ടി​ല്‍ ജി​തി​ന്‍ 20) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. സം​ഘം ചേ​ര​ല്‍, ഔ​ദ്യോ​ഗി​ക കൃ​ത്യ വി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​നം ത​ക​ര്‍​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി വാ​സു, കു​റി​ച്ചി​പ​റ്റ സ്വ​ദേ​ശി ഷി​ജു എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പു​ൽ​പ്പ​ള്ളി​യി​ലെ സം​ഘ​ർ​ഷം ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന നൂ​റു പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.