കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. കൊ​ല്ലം ആ​ശ്രാ​മ​ത്തി​ന​ടു​ത്ത് ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​നാ​ണ് സം​ഭ​വം. അ​ഞ്ചു​ക​ല്ലും​മൂ​ട് സ്വ​ദേ​ശി ജി.​സ​ജി​യു​ടെ മ​ക​ൻ ആ​ൽ​സ​ൺ എ​സ്.​വ​ർ​ഗീ​സ്, വ​ട​ക്കും​ഭാ​ഗം ബം​ഗ്ളാ​വ് പു​ര​യി​ടം സേ​വ്യ​റി​ന്‍റെ മ​ക​ൻ അ​ല​ൻ സേ​വ്യ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കൊ​ല്ലം ക്രി​സ്തു​രാ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ​യ്ക്ക് ശേ​ഷം സു​ഹൃ​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ബൈ​ക്കു​മാ​യാ​ണ് ഇ​വ​ർ പോ​യ​ത്.

തു​ട​ർ​ന്ന് തി​രി​കെ വ​രും വ​ഴി കെ​എ​സ്ആ​ർ​ടി​സി തെ​ങ്കാ​ശി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ഇ​വ​രു​ടെ ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ൽ​സ​ൺ അ​പ​ക​ട​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. അ​ല​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​താ​യി അ​റി​യി​ച്ചു.