പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​യി​ൽ. വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​യി​ലാ​യ​ത്.

ആ​ദാ​രം എ​ഴു​ത്തു​കാ​രെ ഇ​ട​നി​ല​ക്കാ​രാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​ക്കൂ​ലി വാ​ങ്ങി​ക്കു​ന്നു എ​ന്ന വ്യാ​പ​ക പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ്യ​പ​ക ക്ര​മ​ക്കേ​ടാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൈ​ക്കൂ​ലി​യാ​യി കൈ​പ്പ​റ്റി​യ പ​ണ​വും വീ​ജി​ല​ൻ​സ് പി​ടി​ച്ചെ​ടു​ത്തു.

സ​ബ് ര​ജി​സ്ട്രാ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് തൗ​ഫീ​ക്ക് റ​ഹ്മാ​ൻ, അ​റ്റ​ന്‍​ഡ​ന്‍റ് സു​ബി​ത സെ​ബാ​സ്റ്റി​ന്‍, സീ​നി​യ​ര്‍ ക്ലാ​ര്‍​ക്ക് മി​നി എ​ന്നി​വ​രെ​യാ​ണ് കൈ​ക്കൂ​ലി​യു​മാ​യി പി​ടി​യി​ലാ​യ​ത്. ജീ​വ​ന​ക്കാ​ർ പ​ണം ഒ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ പി​ടി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

കൂ​ടാ​തെ തൗ​ഫീ​ക്ക് റ​ഹ്‌​മാ​ന്‍റെ കൈ​വ​ശ​മു​ള്ള 33 ആ​ധാ​ര​ങ്ങ​ളും സീ​നി​യ​ര്‍ ക്ലാ​ര്‍​ക്ക് മി​നി​യു​ടെ കൈ​വ​ശ​മു​ള്ള അ​ഞ്ച് ആ​ധാ​ര​ങ്ങ​ളും വി​ജി​ല​ൻ​സ് സം​ഘം ക​ണ്ടെ​ടു​ത്തു. മേ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ സ​മ്മ​ത​മോ ഉ​ത്ത​ര​വോ ഇ​ല്ലാ​തെ പ​ക​ര്‍​ത്തി എ​ഴു​താ​നാ​ണ് ഇ​വ​ർ ആ​ധാ​ര​ങ്ങ​ൾ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി​രു​ന്ന​ത്.

മി​നി​യു​ടെ മൊ​ബൈ​ല്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ ആ​ധാ​രം എ​ഴു​ത്തു​കാ​ര്‍ അ​ന്നേ ദി​വ​സം ആ​യി​ര​ങ്ങ​ള്‍ ഗൂ​ഗി​ള്‍ പേ ​വ​ഴി ഇ​ട​പ​ട് ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി. കൈ​ക്കൂ​ലി വാ​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വി​ജി​ല​ൻ​സ് വ്യ​ക്ത​മാ​ക്കി.