ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും ഇ​ന്ത്യ​ൻ നീ​തി​ന്യാ​യ രം​ഗ​ത്തെ അ​തി​കാ​യ​നു​മാ​യ ഫാ​ലി എ​സ്. ന​രി​മാ​ൻ അ​ന്ത​രി​ച്ചു. 95 വ​യ​സാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന ബ​ർ​മ​യി​ലെ റ​ങ്കൂ​ണി​ൽ 1929-ല്‍ ​ആ​യി​രു​ന്നു ജ​ന​നം. 1950ൽ ​ബോം​ബെ ഹൈ​ക്കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ആ​രം​ഭി​ച്ചു. 1971 മു​ത​ല്‍ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​ണ്. 1972- 75 കാ​ല​ത്ത് അ​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ലാ​യി​രു​ന്നു.

1991-ല്‍ ​രാ​ജ്യം പ​ദ്മ​ഭൂ​ഷ​ണും 2007-ല്‍ ​പ​ദ്മ വി​ഭൂ​ഷ​ണും ന​ല്‍​കി ആ​ദ​രി​ച്ചു. 1999- 2005 വ​രെ രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നു. ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ആ​ത്മ​ക​ഥ​യാ​യ ‘ബി​ഫോ​ർ മെ​മ്മ​റി ഫെ​യ്ഡ്സ്’, ‘ദി ​സ്റ്റേ​റ്റ് ഓ​ഫ് നേ​ഷ​ൻ’, ‘ഗോ​ഡ് സേ​വ് ദി ​ഓ​ണ​റ​ബി​ൾ സു​പ്രീം കോ​ർ​ട്ട്’ തു​ട​ങ്ങി​യ പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ്.

ബാ​പ്‌​സി​യാ​ണ് ഭാ​ര്യ. സു​പ്രീം കോ​ട​തി മു​ൻ ജ‍‍​ഡ്ജി റോ​ഹിം​ഗ്ട​ൺ ന​രി​മാ​ൻ മ​ക​നാ​ണ്. മ​ക​ൾ അ​ന​ഹീ​ത സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റാ​ണ്.