പാ​ല​ക്കാ​ട്: കു​റു​മ്പാ​ച്ചി മ​ല​യി​ൽ ക​യ​റി കു​ടു​ങ്ങി​പ്പോ​യ ബാ​ബു​വി​ന്‍റെ അ​മ്മ​യും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മ​ല​മ്പു​ഴ ചെ​റാ​ട് സ്വ​ദേ​ശി റ​ഷീ​ദ (46), മ​ക​ൻ ഷാ​ജി (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മ​ല​മ്പു​ഴ കു​ടു​ക്കാം കു​ന്ന് പാ​ല​ത്തി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി 11നാണ് അ​പ​ക​ടം നടന്നത്. ഇ​രു​വ​രും ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് പ്രാഥമി​ക നി​ഗ​മ​നം.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​കാം ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പാ​ല​ക്കാ​ട് കു​റു​മ്പാ​ച്ചി മ​ല​യി​ൽ ക​യ​റി കു​ടു​ങ്ങി​പ്പോ​യ ബാ​ബു​വി​ന്‍റെ അ​മ്മ​യാ​ണ് മ​രി​ച്ച​ത്.