ടി.എൻ.പ്രതാപൻ എംപിയുടെ പരാതിയിൽ യൂട്യൂബർക്കെതിരെ കേസ്
Saturday, February 3, 2024 9:15 PM IST
തൃശൂര്‍: സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന ടി.എൻ.പ്രതാപൻ എംപിയുടെ പരാതിയിൽ യൂട്യൂബർക്കെതിരെ കേസെടുത്തു.
ഫാസ്റ്റ് റിപ്പോര്‍ട്ട്സ് യുട്യൂബ് ചാനലിലെ വിപിൻ ലാലിനെതിരെയാണ് തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്തത്.വ്യാജ വാര്‍ത്ത, കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ഫാസ്റ്റ് റിപ്പോര്‍ട്ട്സ് എന്ന യൂട്യൂബ് ചാനല്‍ വര്‍ഗീയത ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ നിരന്തരം ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുകയും തന്നെ ജനങ്ങളുടെ മുന്നില്‍ വര്‍ഗീയതയുടെ ആളാക്കി വാര്‍ത്തകള്‍ നല്‍കുകയുമായിരുന്നു എന്ന് ടി.എന്‍. പ്രതാപന് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.