തി​രു​വ​ന​ന്ത​പു​രം: നാ​ഥു​റാം വി​നാ​യ​ക ഗോ​ഡ്‌​സെ അ​ഭി​മാ​ന​മെ​ന്ന് ഫേ​സ്ബു​ക്കി​ല്‍ ക​മ​ന്‍റി​ട്ട കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി പ്രൊ​ഫ​സ​ര്‍​ ഷൈ​ജ ആ​ണ്ട​വ​നെ​തി​രെ കു​ന്ദ​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ലാ​പാ​ഹ്വാ​ന​ത്തി​നാ​ണ് ഷൈ​ജ ആ​ണ്ട​വ​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഹി​ന്ദു മ​ഹാ​സ​ഭാ പ്ര​വ​ര്‍​ത്ത​ക​ന്‍ നാ​ഥൂ​റാം വി​നാ​യ​ക് ഗോ​ഡ്‌​സെ ഭാ​ര​ത​ത്തി​ല്‍ ഒ​രു​പാ​ട് പേ​രു​ടെ ഹീ​റോ എ​ന്ന കു​റി​പ്പോ​ടെ ഒ​രാ​ൾ പോ​സ്റ്റ് ചെ​യ്ത ഗോ​ഡ്‌​സെ​യു​ടെ ചി​ത്ര​ത്തി​ന് താ​ഴെ​യാ​ണ് ഷൈ​ജ ആ​ണ്ട​വ​ന്‍ പ്രൗ​ഡ് ഓ​ഫ് ഗോ​ഡ്‌​സെ ഫോ​ര്‍ സേ​വിം​ഗ് ഇ​ന്ത്യ എ​ന്ന് ക​മ​ന്‍റ് ഇ​ട്ട​ത്. ഇ​ത് വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ ഷൈ​ജ ക​മ​ന്‍റ് ഡി​ലീ​റ്റ് ചെ​യ്തി​രു​ന്നു.

ക​മ​ന്‍റി​നെ​തി​രെ എം​എ​സ്എ​ഫ്, കെ​എ​സ് യു, ​എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു.