പി.വി. അൻവറിന്റെ പാർക്കിനു ലൈസൻസുണ്ടോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി
Friday, February 2, 2024 8:55 PM IST
കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലുള്ള കുട്ടികളുടെ പാർക്കിന്റെ വിവരങ്ങൾ അറിയിക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം.
പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോയെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇതു സംബന്ധിച്ചുള്ള വിവരം മൂന്നു ദിവസത്തിനകം സംസ്ഥാന സർക്കാർ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
പഞ്ചായത്തിൽനിന്ന് പാർക്കിനുള്ള ലൈസൻസ് എടുത്തിട്ടില്ലെന്ന വിവരാവകാശരേഖ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് കോടതിയുടെ നിർദേശം.