കൊ​ച്ചി: അ​ധ്യാ​പ​ക​ന്‍റെ കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി സ​വാ​ദി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. ഇ​യാ​ളെ എ​ൻ​ഐ​എ ഇ​ന്ന് കൊ​ച്ചി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ശ​നി​യാ​ഴ്ച​യാ​ണ് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ​വാ​ദ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യ​തി​നാ​ൽ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്

13 വ​ർ​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ഒ​ന്നാം പ്ര​തി​യാ​യ സ​വാ​ദി​നെ ക​ണ്ണൂ​രി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ മാ​സം എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​ത്. സ​വാ​ദി​നെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പു​തി​യ കു​റ്റ​പ​ത്രം എ​ൻ​ഐ​എ ഉ​ട​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും.