25-ാം ഗ്രാൻസ്ലാം സ്വപ്നം ബാക്കി; യാനിക് സിന്നറിനോട് തോറ്റ് ജോക്കോവിച്ച് പുറത്ത്
Friday, January 26, 2024 1:29 PM IST
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ചിനെ ഞെട്ടിച്ച് ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍ ഫൈനലില്‍. ഒന്നിനെതിരേ മൂന്നു സെറ്റുകൾക്കാണ് നാലാം സീഡായ സിന്നറുടെ ജയം. സ്കോർ 6-1, 6-2, 6-7, 6-3.
ആദ്യ രണ്ട് സെറ്റുകള്‍ക്ക് പിന്നിലായ ജോക്കോവിച്ച് മൂന്നാം സെറ്റ് തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന സെറ്റില്‍ യാനിക്കിനുമുന്നില് അടിയറവുപറയുകയായിരുന്നു.
മെൽബണിൽ പരാജയമറിയാത്ത 33 മത്സരങ്ങൾക്കു ശേഷമാണ് ജോക്കോവിച്ചിന്റെ തോൽവി. 2018നു ശേഷം ആദ്യമായാണ് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ പരാജയമറിയുന്നത്. ഇത്തവണ ഓസ്ട്രേലിയൻ ഓപ്പൺ നേടിയിരുന്നെങ്കിൽ ജോക്കോയുടെ 25-ാം ഗ്രാൻഡ്സ്ലാം കിരീടം കൂടിയാകുമായിരുന്നു അത്.
ഫൈനലിൽ അലക്സാണ്ടര്‍ സെവ്റേവ്- ദാനിയല്‍ മെദ്വദേവ് സെമിയിലെ വിജയിയെയാണ് യാനിക് സിന്നര്‍ നേരിടുക.