പണം നൽകാതെ ആഡംബര ഹോട്ടലിൽ താമസം; യുവതി അറസ്റ്റിൽ
Thursday, January 18, 2024 6:08 AM IST
ന്യൂഡൽഹി: പണം നൽകാതെ ആഡംബര ഹോട്ടലിൽ താമസിച്ച് ജീവനക്കാരെ കബളിപ്പിച്ച യുവതി അറസ്റ്റിൽ. ഡൽഹി വിമാനത്താവളത്തിന് സമീപമുള്ള എയ്റോസിറ്റിയിലെ പുൾമാൻ ഹോട്ടലിലാണ് സംഭവം.
ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജാൻസി റാണി സാമുവൽ(37) ആണ് അറസ്റ്റിലായത്. 15 ദിവസത്തോളം ഹോട്ടലിൽ താമസിച്ച ഇവരോട് ജീവനക്കാർ പണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇവർ പണം നൽകാതെ ഹോട്ടലിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർ പിടികൂടുകയായയിരുന്നു.
പോലീസ് കസ്റ്റഡിയിലെടുത്ത യുവതിക്കെതിരെ ഐപിസി സെക്ഷൻ 420 പ്രകാരം (വഞ്ചന) ഐജിഐ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.