തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലി​രു​ന്ന് അ​ക്ര​മ​ത്തി​നും ഗു​ണ്ടാ​യി​സ​ത്തി​നും പി​ണ​റാ​യി വി​ജ​യ​ന്‍ പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്നെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രെ കൊ​ണ്ട് രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി​ക​ളെ ത​ച്ചു​ട​യ്ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

പ്ര​തി​പ​ക്ഷ​ത്തെ അ​ടി​ച്ച​മ​ര്‍​ത്താ​നാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ മ​ങ്കൂ​ട്ട​ത്തി​ലി​ന് ജാ​മ്യം നി​ഷേ​ധി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പ​ല നീ​ക്ക​ങ്ങ​ളും ന​ട​ത്തി​യെ​ന്നും രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ല്‍ അ​ടു​ത്തി​ടെ അ​ര​ങ്ങേ​റി​യ അ​ക്ര​മ​ങ്ങ​ള്‍​ക്ക് കാ​ര​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ശി​യാ​ണെ​ന്നും അ​ദ്ദേ​ഹം ആരോപിച്ചു.

കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലി​രി​ക്കു​ന്ന അ​വ​സാ​ന​ത്തെ ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നാ​യി​രി​ക്കും പി​ണ​റാ​യി വി​ജ​യ​ന്‍. ത​നി​ക്ക് ശേ​ഷം മ​റ്റൊ​രു ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ന്‍ മു​ഖ്യ​മ​ന്ത്രി ആ​വ​രു​തെ​ന്ന ആ​ഗ്ര​ഹ​വും പി​ണ​റാ​യി വി​ജ​യ​നു​ണ്ടെ​ന്നും രാ​ജ്മാ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ​യു​ള്ള പ്ര​തി​പ​ക്ഷ സ​മ​ര പ​ര​മ്പ​ര​ക​ള്‍ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.