പ​റ​വൂ​ർ: മൂ​ന്നു മാ​സം മു​ന്പ് വി​വാ​ഹി​ത​യാ​യ യു​വ​തി​യെ വീ​ട്ടി​ൽ മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

പ​റ​വൂ​ർ തേ​വ​ർ​ക്കാ​ട് സ്വ​ദേ​ശി​നി ശ​ര​ണ്യ​യെ​യാ​ണു സ്വ​ന്തം വീ​ട്ടി​ൽ തൂങ്ങിമരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടു മ​ണി വ​രെ ഭ​ർ​ത്താ​വ് യ​ദു​കൃ​ഷ്ണ​ൻ ശ​ര​ണ്യ​യു​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

ഭ​ർ​ത്താ​വ് പോ​യ ശേ​ഷ​മാ​യി​രു​ന്നു ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണു സൂ​ച​ന. പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്കാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​നു തോ​ന്നി​യേ​ക്കാ​വ് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും.