നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം 52 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​ബു​ദാ​ബി​യി​ൽ​നി​ന്നും എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ വ​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ നാ​സ​ർ എ​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

നാ​ല് കാ​പ്സ്യൂ​ളു​ക​ളി​ലാ​ക്കി​യ സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ച സ്വ​ർ​ണം 954 .70 ഗ്രാം ​തൂ​ക്ക​മു​ണ്ട്.