തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 33 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഡി​സം​ബ​ർ 12 നു ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ.

വോ​ട്ടെ​ടു​പ്പ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ്. വോ​ട്ടെ​ണ്ണ​ൽ ഡി​സം​ബ​ർ 13 ന് ​രാ​വി​ലെ 10 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. 14 ജി​ല്ല​ക​ളി​ലാ​യി ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, അ​ഞ്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, 24 ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, മൂ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡു​ക​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ആ​കെ 114 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. അ​തി​ൽ 47 പേ​ർ സ്ത്രീ​ക​ളാ​ണ്.

സ​മ്മ​തി​ദാ​യ​ക​ർ​ക്ക് വോ​ട്ടു ചെ​യ്യു​ന്ന​തി​നു തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​സ്‌​പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ചു​ള്ള എ​സ്എ​സ്എ​ൽ​സി ബു​ക്ക്, ഏ​തെ​ങ്കി​ലും ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക്ക് ആ​റു​മാ​സ കാ​ല​യ​ള​വി​ന് മു​ൻ​പു​വ​രെ ന​ൽ​കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക്, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം.