ല​ക്നോ: ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി ത​ന്‍റെ അ​ന​ന്ത​ര​വ​ൻ ആ​കാ​ശ് ആ​ന​ന്ദി​നെ രാ​ഷ്ട്രീ​യ പി​ൻ​ഗാ​മി​യാ​യി പ്ര​ഖ്യാ​പി​ച്ചു. ഞാ​യ​റാ​ഴ്ച പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്ത സു​പ്ര​ധാ​ന പാ​ർ​ട്ടി യോ​ഗ​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

2019 ലെ ​മാ​യാ​വ​തി​യു​ടെ ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലെ ഒ​രു പ്ര​ധാ​ന‌‌​മു​ഖ​മാ​യി​രു​ന്ന ആ​കാ​ശ് ആ​ന​ന്ദ് നി​ല​വി​ൽ പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​ണ്.

കു​ടും​ബ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വ​ലി​യ വി​മ​ർ​ശ​ക​യാ​യ മാ​യാ​വ​തി, 2019-ൽ ​ത​ന്‍റെ സ​ഹോ​ദ​ര​ൻ ആ​ന​ന്ദ് കു​മാ​റി​നെ പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ക്കു​ക​യും അ​ന​ന്ത​ര​വ​ൻ ആ​കാ​ശി​നെ ദേ​ശീ​യ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ല​ണ്ട​നി​ൽ നി​ന്നു​ള്ള എം​ബി​എ ബി​രു​ദ​ധാ​രി​യാ​ണ് 28കാ​ര​നാ​യ ആ​കാ​ശ് ആ​ന​ന്ദ്. 2019ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യാ​ന്‍റ് അ​ദ്ദേ​ഹം സ​ജീ​വ​രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. മാ​യാ​വ​തി​ക്കും മ​റ്റ് ബി​എ​സ്പി നേ​താ​ക്ക​ൾ​ക്കു​മൊ​പ്പം നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ ആ​കാ​ശ് പ​ങ്കെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​എ​സ്പി​യു​ടെ ചു​മ​ത​ല​ക്കാ​ര​നെ​ന്ന നി​ല​യി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച ആ​കാ​ശ് മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, തെ​ലു​ങ്കാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ബി​എ​സ്പി​ക്ക് വേ​ണ്ടി വി​പു​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചു.

രാ​ജ്യ​ത്തു​ട​നീ​ളം പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ചു​മ​ത​ല ആ​ന​ന്ദി​ന് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ബി​എ​സ്പി നേ​താ​വ് ഉ​ദ​യ്‌​വീ​ർ സിം​ഗ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ലോ​ക്‌​സ​ഭാ എം​പി ഡാ​നി​ഷ് അ​ലി​യെ ബി​എ​സ്‌​പി​യി​ൽ നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം.