കോ​ട്ട​യം: സി­​പി­​ഐ സം​സ്ഥാ­​ന എ­​ക്‌­​സി­​ക്യു­​ട്ടീ­​വ് കോ­​ട്ട​യ­​ത്ത് ചേ­​രും. പാ​ര്‍­​ട്ടി ദേ​ശീ­​യ സെ­​ക്ര​ട്ട­​റി ഡി.​രാ­​ജ­​യു­​ടെ അ­​ധ്യ­​ക്ഷ­​ത­​യി​ല്‍ ഉ­​ച്ച­​യ്­​ക്ക് ര­​ണ്ടി­​നാ­​ണ് യോ­​ഗം ചേ­​രു­​ക.

സി­​പി­​ഐ സം​സ്ഥാ­​ന സെ­​ക്ര­​ട്ട­​റി­​യു­​ടെ താ­​ത്­​ക്കാ​ലി­​ക ചു​മ­​ത­​ല ആ​ര്‍­​ക്ക്­ ന​ല്‍­​ക­​ണ­​മെ­​ന്ന കാ­​ര്യ­​ത്തി​ല്‍ യോ­​ഗം തീ­​രു­​മാ­​ന­​മെ­​ടു­​ക്കും. അ­​ന്ത­​രി­​ച്ച സി­​പി­​ഐ സം​സ്ഥാ­​ന സെ­​ക്ര​ട്ട­​റി കാ­​നം രാ­​ജേ­​ന്ദ്ര​ന്‍റെ സം­​സ്­​കാ­​ര­​ച്ച­​ട­​ങ്ങി​ല്‍ പ­​ങ്കെ­​ടു­​ക്കാ​ന്‍ പാ​ര്‍­​ട്ടി­​യി­​ലെ പ്ര​ധാ­​ന നേ­​താ­​ക്ക­​ളെ​ല്ലാം കോ­​ട്ട​യ­​ത്ത് എ­​ത്തി­​യി­​രു­​ന്നു.

ഇ­​തോ­​ടെ കോ​ട്ട­​യം ജി​ല്ലാ ക­​മ്മി­​റ്റി ഓ­​ഫീ­​സി​ല്‍ എ­​ക്‌­​സി­​ക്യു­​ട്ടീ­​വ് ചേ­​രാ​ന്‍ തീ­​രു­​മാ­​നി­​ക്കു­​ക­​യാ­​യി­​രു­​ന്നു.

രാ​വി​ലെ 11 ന് ​കാ­​ന​ത്തെ കൊ­​ച്ചു­​ക­​ള­​പു­​ര­​യി­​ടം വീ­​ട്ടു­​വ­​ള­​പ്പി​ലാ​ണ് കാ​നം രാ​ജേ​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്. ഔ­​ദ്യോ​ഗി­​ക ബ­​ഹു­​മ­​തി­​ക­​ളോ­​ടെ­​യാ­​യി­​രു­​ന്നു സം­​സ്­​കാ­​രം.