കൊ​ല്ലം: പ്ര​സി​ഡ​ന്‍റ​സ് ട്രോ​ഫി വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച കൊ​ല്ലം ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വി​വേ​ക് കു​മാ​ര്‍ അ​റി​യി​ച്ചു.

ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​ന് ശേ​ഷം താ​ലൂ​ക്ക് ജം​ഗ്ഷ​നി​ല്‍ നി​ന്നും ലി​ങ്ക് റോ​ഡ് ഭാ​ഗ​ത്തേ​ക്കും ക്രൈം ​ബ്രാ​ഞ്ച് ജം​ഗ്ഷ​നി​ല്‍ നി​ന്നും ലി​ങ്ക് റോ​ഡ് ഭാ​ഗ​ത്തേ​ക്കും കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

വ​ള്ളം​ക​ളി കാ​ണു​വാ​ന്‍ എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ആ​ശ്രാ​മം മൈ​താ​ന​ത്തി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്ത് പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.