കോ​ട്ട​യം: തീ​ക്കോ​യി മാ​ർ​മ​ല അ​രു​വി​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി മ​നോ​ജ് (22)ആ​ണ് മ​രി​ച്ച​ത്. ഇ​വി​ടെ​യെ​ത്തി​യ ഒ​ൻ​പ​ത് അം​ഗ സം​ഘ​ത്തി​ൽ​പ്പെ​ട്ട ആ​ളാ​ണ് മ​നോ​ജ്.

ആ​ഴ​മേ​റി​യ ക​യ​ത്തി​ൽ അ​ക​പ്പെ​ട്ടാ​ണ് മ​ര​ണം. ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും, ടീം ​എ​മ​ർ​ജ​ൻ​സി, ന​ന്മ കൂ​ട്ടം പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ തെ​ര​ച്ച​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

കോ​യ​മ്പ​ത്തൂ​ർ ന​രേ​ന്ത്യ ഭാ​ഗ​ത്ത് പെ​രി​യ സ്വാ​മി​യു​ടെ മ​ക​നാ​ണ് മ​നോ​ജ് കു​മാ​ർ. ഇ​വി​ടെ ഒ​രു ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

ക​മ്പ​നി ജീ​വ​ന​ക്കാ​രാ​യ ആ​റു പു​രു​ഷ​ൻ​മാ​രും മൂ​ന്നു സ്ത്രീ​ക​ളു​മാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹം ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി