തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. ത​ന്‍റെ നി​ല​പാ​ടു​ക​ൾ വെ​ട്ടി​ത്തു​റ​ന്ന് പ​റ​യാ​നു​ള്ള ആ​ർ​ജ്ജ​വം കാ​ണി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു കാ​നം രാ​ജേ​ന്ദ്ര​നെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തെ സൗ​മ്യ മു​ഖ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സി​പി​ഐ​യു​ടെ ജ​ന​കീ​യ മു​ഖ​മാ​യി​രു​ന്ന അ​ദ്ദേ​ഹം ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്റെ കാ​ല​ത്ത് എ​ടു​ത്ത പ​ല നി​ല​പാ​ടു​ക​ളും പ്ര​ശം​സ​നീ​യ​മാ​ണ്. എ​തി​ർ രാ​ഷ്ട്രീ​യ ചേ​രി​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും കാ​ന​വു​മാ​യി എ​ന്നും ന​ല്ല വ്യ​ക്തി​ബ​ന്ധ​മാ​യി​രു​ന്നു പു​ല​ർ​ത്തി​യി​രു​ന്ന​തെ​ന്നും കെ. ​സു​രേ​ന്ദ്ര​ന്‍ അ​നു​സ്മ​രി​ച്ചു.

അ​തേ​സ​മ​യം, കാ​നം രാ​ജേ​ന്ദ്ര​ന്‍റെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​കോ​ട്ട​യം വാ​ഴൂ​രി​ൽ ന​ട​ക്കും. ഇ​പ്പോ​ൾ കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ലു​ള്ള ഭൗ​തി​ക​ശ​രീ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ഹെ​ലി​കോ​പ്റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കും.

ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ പാ​ർ​ട്ടി ആ​സ്ഥാ​ന​മാ​യ എം.​എ​ൻ. സ്മാ​ര​ക​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് റോ​ഡ് മാ​ർ​ഗം കോ​ട്ട​യം വാ​ഴൂ​രി​ലെ വീ​ട്ടി​ലേ​ക്ക് വി​ലാ​പ യാ​ത്ര പു​റ​പ്പെ​ടും. സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​വാ​ഴൂ​രി​ലെ വ​സ​തി​യി​ൽ ന​ട​ക്കും.

ഇ​ന്നാ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ (73) അ​ന്ത​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.