പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ കൂ​ര്‍​മ്പാ​ച്ചി​മ​ല​യി​ല്‍ കു​ടു​ങ്ങി​യ​തി​ലൂ​ടെ വാ​ര്‍​ത്ത​യി​ല്‍ ഇ​ടം​പി​ടി​ച്ച ബാ​ബു പോ​ലീ​സ് പി​ടി​യി​ല്‍. കാ​നി​ക്കു​ള​ത്തെ ബ​ന്ധു​വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ബാ​ബു അ​റ​സ്റ്റി​ലാ​യ​ത്. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

വീ​ടി​ന​ക​ത്ത് ക​യ​റി സാ​ധ​ന​ങ്ങ​ള്‍ വ​ലി​ച്ചു​വാ​രി​യി​ടു​ക​യും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ത​ക​രാ​റി​ലാ​ക്കു​ക​യും ജ​ന​ല്‍​ച്ചി​ല്ലു​ക​ള്‍ ത​ക​ര്‍​ക്കു​ക​യും ഗ്യാ​സ് സി​ലി​ണ്ട​ര്‍ തു​റ​ന്നി​ടു​ക​യും ചെ​യ്തു.

വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ക​സ​ബാ പോ​ലീ​സാ​ണ് ബാ​ബു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് ബാ​ബു​വിന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. 2022 ഫെ​ബ്രു​വ​രി​യി​ലാ​ണ് ബാ​ബു മ​ല​യി​ടു​ക്കി​ല്‍ കു​ടു​ങ്ങി​യ​ത്.