ആ​ല​പ്പു​ഴ​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ എ​ക്‌​സൈ​സ് പി​ടി​യി​ൽ
ആ​ല​പ്പു​ഴ​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ എ​ക്‌​സൈ​സ് പി​ടി​യി​ൽ
Thursday, December 7, 2023 9:49 PM IST
ആ​ല​പ്പു​ഴ: ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ എ​ക്‌​സൈ​സ് പി​ടി​യി​ൽ. വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളാ​ണ് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ഗു​രു​മ​ന്ദി​രം വാ​ർ​ഡ് ക​ട​പ്പു​റ​ത്ത് ത​യ്യി​ൽ വീ​ട്ടി​ൽ മാ​ക്മി​ല്ല​ൻ(​ശാ​രു), കൈ​ത​വ​ന സ​നാ​ത​ന​പു​രം പാ​ടൂ​ർ വീ​ട്ടി​ൽ നി​തി​ൻ ലാ​ൽ(​കൊ​ച്ചു​മോ​ൻ), സ​നാ​ത​ന​പു​രം കോ​ലോ​ത്ത് വീ​ട്ടി​ൽ മ​ധു മോ​ഹ​ൻ(​ശം​ഭു) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. നാ​ലാം പ്ര​തി​യാ​യ കൈ​ത​വ​ന കു​ഴി​യി​ൽ​ചി​റ വീ​ട്ടി​ൽ ഉ​ദീ​ഷി​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<