തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച കാ​ര്‍ യാ​ത്ര​ക്കാ​ര്‍​ക്കെ​തി​രെ കേ​സ്. ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യ കെ ​സ്വി​ഫ്റ്റ് എ​സി ബ​സി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ബ​സ് രാ​ത്രി അ​മ്പ​ല​പ്പു​ഴ​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ബ​സ് യാ​ത്ര ത​ട​സ​പ്പെ​ടു​ത്തി കാ​റോ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് മ​ര്‍​ദ്ദ​ന​മു​ണ്ടാ​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ സം​ഘ​മാ​ണ് മ​ര്‍​ദ്ദി​ച്ച​ത്.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും സം​ഘം കൈ​യേ​റ്റം ചെ​യ്‌​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കാ​റി​ലെ​ത്തി​യ ഒ​രു സം​ഘം യു​വാ​ക്ക​ള്‍ ബ​സ് ത​ട​ഞ്ഞ് ജീ​വ​ന​ക്കാ​രെ അ​തി​ക്രൂ​ര​മാ​യാ​ണ് മ​ര്‍​ദ്ദി​ച്ച​തെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​യും അ​റി​യി​ച്ചു.