ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ മോ​ഷ്ടാ​ക്ക​ള്‍ ഗ്യാ​സ് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് എ​ടി​എം തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഏ​ഴു​ല​ക്ഷം രൂ​പ​യോ​ളം ക​ത്തി​ന​ശി​ച്ചു. ബു​ധ​നാ​ഴ്​ച രാത്രി ​നെ​ല​മം​ഗ​ല​യി​ലാ​ണ് സം​ഭ​വം.

മോ​ഷ്ടാ​ക്ക​ള്‍ ഗ്യാ​സ് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഓ​ട്ടോ​മേ​റ്റ​ഡ് ടെ​ല്ല​ര്‍ മെ​ഷീ​നി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ക​റ​ന്‍​സി​ക​ള്‍ ക​ത്തി​ന​ശി​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കെ​ട്ടി​ട ഉ​ട​മ​യെ വി​വ​രം അ​റി​യി​ച്ചു.

ഉ​ട​മ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യ​തോ​ടെ മോ​ഷ്ടാ​ക്ക​ള്‍ സാ​ധ​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കു​റ്റ​കൃ​ത്യ​ത്തി​ല്‍ ര​ണ്ടുപേ​ര്‍​ക്ക് പ​ങ്കു​ള്ള​താ​യാ​ണ് പ്രാ​ഥ​മി​ക​വി​വ​രം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.