തി­​രു­​വ­​ന­​ന്ത­​പു​രം: പൊ­​തു­​പ­​രീ­​ക്ഷ­​ക­​ളി​ല്‍ വാ­​രി­​ക്കോ­​രി എ ​പ്ല­​സ് ന​ല്‍­​കു­​ന്ന­​തി­​നെ­​തി­​രെ­​യു­​ള്ള വി­​മ​ര്‍​ശ­​നം ത­​ന്‍റെ വ്യ­​ക്തി​പ­​ര​മാ­​യ അ­​ഭി­​പ്രാ­​യ­​മെ­​ന്ന് പൊ­​തു­​വി­​ദ്യാ­​ഭ്യാ­​സ ഡ­​യ­​റ­​ക്ട​ര്‍ എ­​സ്.​ഷാ­​ന­​വാ​സ്. സ​ര്‍­​ക്കാ­​രി­​ന്‍റെ ന­​യ​മോ അ­​ഭി­​പ്രാ­​യ​മോ അ​ല്ല താ​ന്‍ പ­​റ­​ഞ്ഞ­​തെ​ന്ന് ഷാ­​ന­​വാ­​സ് വി­​ദ്യാ­​ഭ്യാ­​സ­​മ­​ന്ത്രി­​യു­​ടെ ഓ­​ഫീ­​സി­​ന് ന​ല്‍​കി­​യ വി­​ശ­​ദീ­​ക­​ര­​ണ­​ത്തി​ല്‍ പ­​റ­​യു­​ന്നു.

ചോ­​ദ്യ­​പേ­​പ്പ​ര്‍ ത­​യാ­​റാ­​ക്കു­​ന്ന­​തി­​നാ­​യി ചേ​ര്‍­​ന്ന അ­​ധ്യാ­​പ­​ക­​രു­​ടെ യോ­​ഗ­​ത്തി​ല്‍ ച​ര്‍­​ച്ച­​യ്­​ക്കി­​ടെ­​യാ­​ണ് മാ​ര്‍­​ക്ക് വി­​ത­​ര​ണ­​ത്തെ വി­​മ​ര്‍­​ശി­​ച്ച് സം­​സാ­​രി­​ച്ച­​തെ​ന്നും ഷാ​ന​വാ​സ് വ്യ​ക്ത​മാ​ക്കി.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വാ​രി​ക്കോ​രി മാ​ർ​ക്ക് ന​ൽ​കു​ന്നു​വെ​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ​റു​ടെ ശ​ബ്ദ​രേ​ഖ‌ പു​റ​ത്തു​വ​ന്ന​തോടെയാണ് ഇ​ദ്ദേ​ഹ​ത്തോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്. അ​ക്ഷ​രം കൂ​ട്ടി​വാ​യി​ക്കാ​ന​റി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ ​പ്ല​സ് കി​ട്ടു​ന്നു​വെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം.

എ​ന്നാ​ൽ ഡി​ജി​ഇ പ​റ​ഞ്ഞ​ത് സ​ർ​ക്കാ​ർ അ​ഭി​പ്രാ​യം അ​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ധ്യാ​പ​ക ശി​ല്പ​ശാ​ല​ക​ളി​ലെ ര​ഹ​സ്യ​ച​ർ​ച്ച​ക​ൾ ചോ​ർ​ത്തി മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ല്കു​ന്ന അ​ധ്യാ​പ​ക​രെ ക​ണ്ടെ​ത്താ​ൻ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു.