കൊ​ച്ചി: സ്­​ത്രീ​ധ­​നം ത­​ന്നാൽ മാത്രമേ വി­​വാ­​ഹം ക­​ഴി­​ക്കൂ എ­​ന്ന് പ­​റ­​യു​ന്ന­​വ­​രോ­​ട് പോ­​ടോ എ­​ന്ന് പ­​റ­​യാ​ന്‍ പെ​ണ്‍­​കു­​ട്ടി­​ക​ള്‍ ത­​യാ­​റാ­​ക­​ണ­​മെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. സ­​മൂ­​ഹ­​ത്തി​നും ഇ­​ക്കാ­​ര്യ­​ത്തി​ല്‍ ഉ­​ത്ത­​ര­​വാ­​ദി​ത്വം ഉ­​ണ്ടെ​ന്നും മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

സ്­​ത്രീ­​ധ­​ന­​ത്തി­​ന്‍റെ പേ­​രി​ല്‍ ഡോ.​ഷ­​ഹ­​ന ജീ­​വ­​നൊ­​ടു​ക്കി­​യ സം​ഭ­​വം സ​ര്‍­​ക്കാ​ര്‍ ഗൗ­​ര­​വ­​മാ­​യാ­​ണ് കാ­​ണു­​ന്ന­​ത്. സം­​ഭ­​വ­​ത്തി​ല്‍ നി­​യ­​മ­​പ­​ര­​മാ­​യ ന­​ട­​പ­​ടി­​ക​ള്‍ സ്വീ­​ക­​രി­​ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷ­​ഹ­​ന​യും റു­​വൈ­​സും ഡോ­​ക്ട​ര്‍­​മാ­​രാ​ണ്, അ­​വ​ര്‍­​ക്ക് നി­​ല രീ­​തി­​യി​ല്‍ ജീ­​വി­​ച്ച് പോ­​കാ​ന്‍ ക­​ഴി­​യു­​മാ­​യി­​രു​ന്നു. പി­​ന്നെ​യും എ­​ന്തി­​നാ­​യി­​രു­​ന്നു ഇ­​ത്ര​യും അ­​ധി­​കം പ­​ണ­​മെ­​ന്ന് മ­​ന­​സി­​ലാ­​കു­​ന്നി­​ല്ലെ​ന്നും മു­​ഖ്യ­​മ​ന്ത്രി പ­​റ​ഞ്ഞു.

യു​വ ഡോ​ക്ട​ര്‍ ഷ­​ഹന ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഉ​യ​ര്‍​ന്ന സ്ത്രീ​ധ​നം ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ സുഹൃത്ത് വി​വാ​ഹാ​ലോ​ച​ന​യി​ല്‍ നി​ന്ന് പി​ന്മാ​റി​യ​തി​ലെ നി​രാ​ശ​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് ഷ​ഹ​ന​യു​ടെ മാ​താ​വും സ​ഹോ​ദ​രി​യും പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ റു­​വൈ­​സി­​നെ പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്തിരുന്നു.