കൊ​ല്ലം: യു​വ ഡോ​ക്ട​ര്‍ ഷ​ഹ​ന​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ആ​ണ്‍ സു​ഹൃ​ത്ത് ഡോ. ​റു​വൈ​സ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ത് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍. ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് ഈ ​വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് റു​വൈ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​യാ​ള്‍​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം എ​ന്നി​വ ചു​മ​ത്തി ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ഉ​യ​ർ​ന്ന സ്ത്രീ​ധ​നം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ വി​വാ​ഹാ​ലോ​ച​ന​യി​ൽ നി​ന്ന് പി​ന്മാ​റി​യ​തി​ലെ നി​രാ​ശ​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് ഷ​ഹന​യു​ടെ മാ​താ​വും സ​ഹോ​ദ​രി​യും പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്.