വാ​ഷിം​ഗ്ട​ൺ ഡി​സി: ലാ​സ് വേ​ഗാ​സി​ൽ മൂ​ന്നു​പേ​ർ മ​രി​ക്കാ​നി​ട​യാ​ക്കി​യ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​ത് പ്ര​ഫ​സ​ർ. 67കാ​ര​നാ​യ പ്ര​ഫ​സ​റാ​ണ് വെ​ടി​വ​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ഇ​യാ​ള്‍​ക്ക് വെ​ടി​വെ​യ്പ്പ് ന​ട​ന്ന ലാ​സ് വേ​ഗ​സ് കാ​മ്പ​സു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​തി​നു​ശേ​ഷം പേ​ര് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നെ​വാ​ദ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ പ്രാ​ദേ​ശി​ക സ​മ​യം ഒ​ന്നോ​ടെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. കാ​മ്പ​സി​ലെ​ത്തി​യ അ​ക്ര​മി വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് ആ​ണ് ഇ​യാ​ളെ വ​ധി​ച്ച​ത്.

വെ​ടി​വ​യ്പ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ല​വി​ല്‍ സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.