വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ലാ​സ് വേ​ഗാ​സി​ലെ നെ​വാ​ദ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ ബു​ധ​നാ​ഴ്ച തോ​ക്കു​ധാ​രി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.

പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. കാ​മ്പ​സി​ലെ​ത്തി​യ അ​ക്ര​മി വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ലാ​സ് വേ​ഗാ​സ് മെ​ട്രോ​പോ​ളി​റ്റ​ന്‍ പോ​ലീ​സ് അ​വ​രു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ല്‍ കു​റി​ച്ചു.

സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക​ക​ത്തെ കെ​ട്ടി​ട​ങ്ങ​ള്‍ ഓ​രോ​ന്നാ​യി പോ​ലീ​സ് ഒ​ഴി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ളു​ക​ളോ​ട് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ല്‍ തു​ട​രാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ നി​ര്‍​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. വ​ള​രെ വ്യ​വ​സ്ഥാ​പി​ത​മാ​യാ​ണ് പോ​ലീ​സ് കെ​ട്ടി​ട​ങ്ങ​ള്‍ ഒ​ഴി​പ്പി​ച്ച​തെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു.