തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ല്‍ സ്‌​കൂ​ള്‍ ബ​സ് ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. കൊ​ല്ല​ങ്കോ​ട് വെ​ങ്ക​ഞ്ഞി സ്വ​ദേ​ശി​നി പ​ത്മ​ജ (46) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് പാ​റ​ശാ​ല ലോ ​കോ​ള​ജി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ട്ട​റി​ൽ മ​ക​ള്‍​ക്കൊ​പ്പം ഡോ​ക്ട​റെ ക​ണ്ട് തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു പ​ത്മ​ജ. സ്കൂ​ട്ട​റി​ൽ സ്‌​കൂ​ള്‍ ബ​സ് ത​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് പ​ത്മ​ജ തെ​റി​ച്ചു​വീ​ണു.

തു​ട​ര്‍​ന്ന് പ​ത്മ​ജ​യു​ടെ ത​ല​യി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. മ​ക​ള്‍ കൃ​ഷ്ണ​പ്രി​യ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ക​ന്യാ​കു​മാ​രി തി​രു​വ​ട്ടാ​റി​ലു​ള്ള സ്വ​കാ​ര്യ സ്‌​കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​പ​ക​ട​ത്തി​ന് ശേ​ഷം ബ​സ് നി​ര്‍​ത്താ​തെ പോ​യെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.