ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ മു​ന്ന​ണി​യി​ലെ ക​ക്ഷി നേ​താ​ക്ക​ളു​ടെ യോ​ഗം കോ​ണ്‍​ഗ്ര​സ് അധ്യക്ഷൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്നു.

ലോ​ക്സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി, അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി, കെ.​സി. വേ​ണു​ഗോ​പാ​ൽ, സി​പി​എം നേ​താ​ക്ക​ളാ​യ സീ​താ​റാം യെ​ച്ചൂ​രി, എ​ള​മ​രം ക​രീം, സി​പി​എം നേ​താ​വ് ബി​നോ​യ് വി​ശ്വം, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വ് ജോ​സ് കെ. ​മാ​ണി, ആ​ർ​എ​സ്പി നേ​താ​വ് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, മു​സ്ലിം ലീ​ഗ് നേ​താ​വ് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ആം​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് രാ​ഘ​വ് ഛദ്ദ, ​ഡി​എം​കെ നേ​താ​വ് ഡി. ​രാ​ജ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡി​സം​ബ​ർ മൂ​ന്നാം​വാ​രം ന​ട​ക്കു​ന്ന ഇ​ന്ത്യ മു​ന്ന​ണി​യോ​ഗ​ത്തി​ന്‍റെ തീ​യ​തി തീ​രു​മാ​നി​ക്കും. പ്ര​മു​ഖ നേ​താ​ക്ക​ൾ അ​സൗ​ക​ര്യം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ഇ​ന്ത്യ മു​ന്ന​ണി യോ​ഗം മാ​റ്റി വ​ച്ചി​രു​ന്നു.