തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. അ​രു​വി​ക്ക​ര സ്വ​ദേ​ശി​ക​ളും അ​യ​ൽ​വാ​സി​ക​ളു​മാ​യ ഷി​ബി​ൻ (18), നി​ധി​ൻ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​രു​വി​ക്ക​ര പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വെ​ള്ള​നാ​ട് നി​ന്നും കി​ഴ​ക്കേ​ക്കോ​ട്ട​യി​ൽ പോ​കു​ക​യാ​യി​രു​ന്നു കെ​എ​സ്ആ​ർ​ടി​സി ബ​സ്. അ​രു​വി​ക്ക​ര​യി​ൽ നി​ന്നും വെ​ള്ള​നാ​ട് ഭാ​ഗ​ത്തേ​ക്ക്‌ പോ​കു​ക​യാ​യി​രു​ന്നു യു​വാ​ക്ക​ൾ.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട​യു​ട​നെ യു​വാ​ക്ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.