പെ​രു​മ്പാ​വൂ​ർ: ന​വ​കേ​ര​ള സ​ദ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ ഉ​ത്ത​ര​വു​ക​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളു​ടെ പെ​രു​മ​ഴ തീ​ർ​ക്കു​മ്പോ​ൾ ലേ​ബ​ർ ഓ​ഫീ​സ​റു​ടെ വ​ക പു​തി​യ വി​വാ​ദ​വും പെ​രു​മ്പാ​വൂ​രി​ൽ ക​ട​ക​ളി​ൽ ദീ​പാ​ല​ങ്കാ​രം വേ​ണ​മെ​ന്ന് ലേ​ബ​ർ ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശം.

സ്കൂ​ൾ മ​തി​ൽ പൊ​ളി​ക്കു​ന്ന​തി​ൽ വി​വാ​ദം കെ​ട്ട​ട​ങ്ങും മു​മ്പാ​ണ് വീ​ണ്ടും പു​തി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ പ​ത്തി​നാ​ണ് പെ​രു​മ്പാ​വൂ​രി​ൽ ന​വ​കേ​ര​ള സ​ദ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

9, 10 തീയ​തി​ക​ളി​ൽ ന​ഗ​ര​ത്തി​ലെ ക​ട​ക​ളി​ൽ ദീ​പാ​ല​ങ്കാ​രം വേ​ണ​മെ​ന്നാ​ണ് ലേ​ബ​ർ ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശം. എ​ന്നാ​ൽ ന​വ​കേ​ര​ള സ​ദ​സ് ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശ​മെ​ന്നാ​ണ് ലേ​ബ​ർ ഓ​ഫീ​സ​ർ പ​റ​യു​ന്ന​ത്.