തൃ­​ശൂ​ര്‍: രാ­​ഹു​ല്‍ ഗാ­​ന്ധി വ­​യ­​നാ­​ട്ടി​ല്‍ വീ​ണ്ടും മ­​ത്സ­​രി­​ക്കു­​മെ­​ന്ന റി­​പ്പോ​ര്‍­​ട്ടു­​ക­​ളോ­​ട് പ്ര­​തി­​ക­​രി­​ച്ച് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. രാ​ഹു​ല്‍ ഗാ​ന്ധി മ​ല്‍​സ​രി​ക്കു​ന്ന​ത് ആ​ര്‍​ക്കെ​തി​രെ​യാ​ണെ​ന്ന് മു​ഖ്യ​മ­​ന്ത്രി ചോ­​ദി​ച്ചു.

മ­​ത്സ­​രി­​ക്കു­​ന്ന­​ത് ബി​ജെ​പി​ക്കെ​തി​രെ​യോ എ​ല്‍​ഡി​എ​ഫി​നെ​തി​രെ​യോ എ​ന്ന് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി­​ക്ക­​ണം. രാ­​ഹു​ല്‍ മ­​ത്സ­​രി­​ക്കു​ന്ന­​ത് ബി​ജെ​പി​ക്ക് എ​തി​രെ​യാ​ണെ​ന്ന് പ​റ​യാ​ന്‍ പ​റ്റു­​മോ­​യെ​ന്നും മു­​ഖ്യ­​മ​ന്ത്രി ചോ­​ദി​ച്ചു.

ഇ­​തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സാ​ണ് ആ​ലോ​ചി​ക്കേ​ണ്ട­​ത്. ബി​ജെ​പി​യെ എ​ങ്ങ​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​മെ​ന്ന് തീ​രു​മാ​നി​ക്കാ​നാ​ണ് ഇ​ന്ത്യ മു​ന്ന​ണി. അ​ല്ലാ­​തെ രാ­​ഹു​ല്‍ എ­​വി­​ടെ മ­​ത്സ​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​നു­​ള്ള മു­​ന്ന­​ണി­​യ­​ല്ലെ​ന്നും മു­​ഖ്യ­​മ​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.