ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, ഛത്തീ​സ് ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അം​ഗീ​ക​രി​ക്കു​ന്നു. എ​ന്നാ​ല്‍ ആ​ശ​യ പോ​രാ​ട്ടം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ലു​ങ്കാ​ന​യി​ലെ വി​ജ​യ​ത്തി​ന് ജ​ന​ങ്ങ​ളോ​ട് ഞാ​ന്‍ വ​ള​രെ ന​ന്ദി​യു​ള്ള​വ​നാ​ണ്. ക​ഠി​നാ​ധ്വാ​ന​ത്തി​നും പി​ന്തു​ണ​യ്ക്കും എ​ല്ലാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി​യെ​ന്നും രാ​ഹു​ൽ ഗാ​ന്ധി എ​ക്‌​സി​ല്‍ കു​റി​ച്ചു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, ഛത്തീ​സ്ഗ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. രാ​ജ​സ്ഥാ​നി​ലും ഛത്തീ​സ്ഗ​ഡി​ലും കോ​ൺ​ഗ്ര​സി​നു ഭ​ര​ണം ന​ഷ്ട​മാ​യി. മൂ​ന്നി​ട​ത്തും ബി​ജെ​പി​യാ​ണ് വി​ജ​യം നേ​ടി​യ​ത്.

തെ​ലു​ങ്കാ​ന​യി​ല്‍ മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് അ​ധി​കാ​രം നേ​ടാ​നാ​യ​ത്.