ഭോ­​പ്പാ​ല്‍: നാ­​ല് സം­​സ്ഥാ­​ന­​ങ്ങ​ളി​ലെ നിയമസഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഫ­​ലം പു­​റ­​ത്തു­​വ­​രു­​മ്പോ​ള്‍ വീ­​ണ്ടും ബി­​ജെ­​പി­​ക്ക് മി­​ന്നു­​ന്ന വി­​ജ​യം. രാ­​ജ­​സ്ഥാ​ന്‍, ഛ­ത്തീ­​സ്­​ഗ­​ഡ്, മ­​ധ്യ­​പ്ര­​ദേ­​ശ് സം­​സ്ഥാ­​ന­​ങ്ങ­​ളി­​ലാ­​ണ് ബി­​ജെ­​പി തി­​ള­​ക്ക­​മാ​ര്‍­​ന്ന വി​ജ­​യം സ്വ­​ന്ത­​മാ­​ക്കി­​യ​ത്. ഈ ​സം­​സ്ഥാ­​ന­​ങ്ങ­​ളി­​ലെ വോ​ട്ട് വി­​ഹി­​തം പ​രി­​ശോ­​ധി­​ക്കു­​മ്പോ​ഴും കോ​ണ്‍­​ഗ്ര­​സ് ഏ­​റെ പി­​ന്നി­​ലാ​ണ്.

മ­​ധ്യ­​പ്ര­​ദേ­​ശി​ല്‍ ആ­​കെ പോ​ള്‍ ചെ​യ്­​ത വോ­​ട്ടു­​ക­​ളു­​ടെ 49 ശ­​ത­​മാ­​ന​വും ല­​ഭി​ച്ച­​ത് ബി­​ജെ­​പി­​ക്കാ​ണ്. കോ​ണ്‍­​ഗ്ര­​സി­​ന് 41 ശ­​ത­​മാ­​നം ശ­​ത­​മാ­​നം വോ­​ട്ടാ­​ണ് സം­​സ്ഥാ​ന­​ത്ത് ല­​ഭി­​ച്ച​ത്. രാ­​ജ­​സ്ഥാ​നി​ല്‍ 43 ശ­​ത­​മാ­​നം വോ­​ട്ടാ­​ണ് ബി­​ജെ­​പി നേ­​ടി­​യ​ത്. കോ​ണ്‍­​ഗ്ര­​സി­​ന്‍റെ വോ­​ട്ട് വി­​ഹി­​തം 39 ശ­​ത­​മാ­​ന­​ത്തി​ല്‍ ഒ­​തു​ങ്ങി.

ഛ­ത്തീ­​സ്­​ഗ­​ഡി​ല്‍ 46 ശ­​ത­​മാ­​നം വോ­​ട്ടാ​ണ് ബി­​ജെ­​പി നേ­​ടി­​യ​ത്. കോ​ണ്‍­​ഗ്ര­​സ് 42 ശ­​ത­​മാ­​നം വോ​ട്ടും നേ­​ടി. തെ­​ലു­​ങ്കാ­​ന­​യി​ല്‍ കോ​ണ്‍­​ഗ്ര­​സി​ന്‍റെ വോ­​ട്ട് വി­​ഹി­​തം 41 ശ­​ത­​മാ­​ന­​മാ​ണ്. ബി­​ആ​ര്‍​എ­​സ് 38 ശ­​ത­​മാ­​നം വോ­​ട്ടും ബി­​ജെ­​പി 14 ശ­​ത­​മാ­​നം വോ­​ട്ടു­​മാ­​ണ് നേ­​ടി­​യ​ത്.