റാ​യ്പൂ​ര്‍: വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു­​മ്പോ​ള്‍ ലീ­​ഡ് നി­​ല മാ­​റി മ­​റി​ഞ്ഞ ഛത്തീ­​സ്­​ഗ­​ഡി​ല്‍ ബി­​ജെ­​പി മു­​ന്നി​ല്‍. ആ­​കെ 90 നി­​യ­​മ​സ­​ഭാ സീ­​റ്റു­​ക­​ളി­​ലേ­​ക്ക് ന­​ട​ന്ന വോ­​ട്ടെ­​ടു­​പ്പി​ല്‍ നി­​ല­​വി​ല്‍ 51 സീ­​റ്റു­​ക­​ളി​ല്‍ ബി­​ജെ­​പി­​ക്ക് ലീ­​ഡു​ണ്ട്.

കോ​ണ്‍­​ഗ്ര­​സ്- 37, മ­​റ്റു­​ള്ള­​വ​ര്‍-​ര­​ണ്ട് എ­​ന്നി­​ങ്ങ­​നെ­​യാ­​ണ് ലീ­​ഡ് നി­​ല. നി­​ല­​വി​ല്‍ ഭൂ­​പേ­​ഷ് ഭാ­​ഗേ­​ലിന്‍റെ
നേ­​തൃ­​ത്വ­​ത്തി­​ലു​ള്ള കോ​ണ്‍­​ഗ്ര­​സ് സ​ര്‍­​ക്കാ­​രാ­​ണ് സം­​സ്ഥാ​ന­​ത്ത് ഭ­​ര­​ണ­​ത്തി­​ലു­​ള്ള​ത്.

മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ­​ഗേ​ല്‍ പാ​ട്ടാ​ന്‍ മ​ണ്ഡ​ല­​ത്തി​ല്‍ നി­​ന്നാ­​ണ് ജ­​ന­​വി­​ധി തേ­​ടി­​യ​ത്. പ­​ല ഘ­​ട്ട­​ത്തി­​ലും ബാ­​ഗേ​ല്‍ പി­​ന്നി​ല്‍ പോ­​യി­​രു​ന്നു. കോ​ണ്‍­​ഗ്ര­​സി­​നെ­​തി­​രെ­​യ​ല്ല ബാ­​ഗേ­​ലി­​നെ ല​ക്ഷ്യം വ­​ച്ചാ­​ണ് ബി­​ജെ­​പി സം­​സ്ഥാ​ന­​ത്ത് പ്ര­​ചാ​ര­​ണം ന­​ട­​ത്തി­​യ​ത്.

ബെ­​റ്റിം­​ഗ് ആ­​പ്പി​ല്‍­​നി­​ന്ന് ബാ­​ഗേ​ല്‍ 508 കോ­​ടി കൈ­​ക്കൂ­​ലി വാ­​ങ്ങി­​യെ­​ന്ന ഇ­​ഡി വെ­​ളി­​പ്പെ­​ടു­​ത്ത​ല്‍ അ​ട­​ക്കം അ­​ദ്ദേ­​ഹ­​ത്തി­​നെ­​തി­​രേ ബി­​ജെ­​പി പ്ര​ധാ­​ന ആ­​യു­​ധ­​മാ­​ക്കി­​യി­​രു​ന്നു.