തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​ന്‍റെ കു​റ്റ​വി​ചാ​ര​ണ സ​ദ​സി​ന് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ന​വ കേ​ര​ള സ​ദ​സി​ന് ബ​ദ​ലാ​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ കു​റ്റ​വി​ചാ​ര​ണ സ​ദ​സ്.

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും മു​ഖ്യ​മ​ന്ത്രി​യേ​യും മ​ന്ത്രി​മാ​രെ​യും പ്ര​തീ​കാ​ത്മ​ക​മാ​യി വി​ചാ​ര​ണ ചെ​യ്യും. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ ധ​ര്‍​മ്മ​ട​ത്ത് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ മ​ണ്ഡ​ല​മാ​യ ബേ​പ്പൂ​രി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും നേ​മ​ത്ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നും ഉ​ദ്ഘാ​ട​നം ചെ​യ്യും.

താ​നൂ​രി​ല്‍ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി ​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​ണ് വി​ചാ​ര​ണ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക. ആ​ദ്യ​ദി​വ​സം 12 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക. ജ​ന​പ്ര​തി​നി​ധി​ക​ളും സം​സ്ഥാ​ന നേ​താ​ക്ക​ളും വി​ചാ​ര​ണ സ​ദ​സി​ല്‍ പ​ങ്കെ​ടു​ക്കും.