സന്നിധാനത്ത് കനത്ത മഴ
Friday, December 1, 2023 7:33 PM IST
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഇന്ന് കനത്ത മഴ. ഉച്ചയ്ക്ക് രണ്ടോടെയാണ് മഴ തുടങ്ങിയത്. ശക്തമായി മിന്നലും അനുഭവപ്പെട്ടിരുന്നു.
ഉച്ചയ്ക്ക് ഒന്നിന് നട അടച്ച ശേഷവും നടപ്പന്തലിൽ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. മഴ നനഞ്ഞാണ് അയ്യപ്പഭക്തർ മല കയറിയത്.
85,318 പേരാണ് ഇന്ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന സംഖ്യയാണിത്.