ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ മ​ണ​ൽ കോ​ൺ​ട്രാ​ക്ട​റി​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. മ​ധു​ര ഡി​ണ്ടി​ഗ​ലി​ലാ​ണ് സം​ഭ​വം. ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ വ​ച്ച് 20 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ങ്കി​ത് തി​വാ​രി​യെ ത​മി​ഴ്നാ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് ഇ​ഡി ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലു​ള്ള ഈ ​അ​റ​സ്റ്റ് രാ​ഷ്ട്രീ​യ​പ​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് പാ​ർ​ട്ടി നീ​ക്കം. ഇ​ഡി അ​ഴി​മ​തി​ക്കാ​ര്‍ എ​ന്ന ഹാ​ഷ് ടാ​ഗി​ലാ​ണ് ഡി​എം​കെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​ര​ണം ശ​ക്ത​മാ​ക്കു​ന്ന​ത്.

നേ​ര​ത്തെ, രാ​ജ​സ്ഥാ​നി​ലും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​ക്കൂ​ലി കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു.