കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ര്‍​ഗീ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ വീ​ണ്ടും ഹാ​ജ​രാ​യി. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വ​ര്‍​ഗീ​സ് ഇ​ഡി​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​കു​ന്ന​ത്.

ബെനാമി ലോൺ അനുവദിക്കാൻ സിപിഎം കമ്മിറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യം ചെയ്യൽ.

ന​വം​ബ​ര്‍ 25-ന് ​അ​ദ്ദേ​ഹ​ത്തെ പ​ത്തു മ​ണി​ക്കൂ​ര്‍ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​ന്ന് വി​ട്ട​യ​ച്ച​പ്പോ​ള്‍ ഡി​സം​ബ​ര്‍ ഒ​ന്നി​ന് വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ല്‍ രേ​ഖ​ക​ളും ഇ​ന്ന് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം.എം. വർഗീസ് വ്യക്തമാക്കി.