വ​ണ്ടൂ​ർ: മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന്‍റെ പേ​രി​ൽ മ​ല​പ്പു​റം വ​ണ്ടൂ​ർ താ​ഴെ ചെ​ട്ടി​യാ​റ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് - ഡി​വൈ​എ​ഫ്ഐ സം​ഘ​ർ​ഷം. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​പി. സി​റാ​ജി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ്ര​തി​ഷേ​ധി​ച്ച​വ​രെ ഡി​വൈ​എ​ഫ്ഐ ​പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ ന​വ​കേ​ര​ളാ സ​ദ​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​കു​മ്പോ​ഴാ​യി​രു​ന്നു ക​രി​ങ്കൊ​ടി വീ​ശി​യ​ത്.

ക​രി​ങ്കൊ​ടി കാ​ണി​ച്ച​വ​രെ നേ​രി​ടു​ന്ന​തി​നി​ടെ പോ​ലീ​സി​ന്‍റെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ല്‍ നി​ന്നും തെ​റി​ച്ചു വീ​ണ ലാ​ത്തി​യു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​ന​വും ന​ട​ത്തി​.