തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​സി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല ച​ട്ട​പ്പ​ടി സ​മ​രം ഇ​ന്ന് ആ​രം​ഭി​ക്കും.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ന‌​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ധ്യാ​യ​ന​വും, രോ​ഗീ​പ​രി​ച​ര​ണ​വും ഒ​ഴി​ച്ചു​ള്ള ഡ്യൂ​ട്ടി​ക​ളി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കു​മെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

പ​ണി മു​ട​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ, വി​ഐ​പി ഡ്യൂ​ട്ടി എ​ന്നി​വ ബ​ഹി​ഷ്ക​രി​ക്കും. അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ച​ട്ട​പ്പ​ടി സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് കെ​ജി​എം​സി​ടി​എ സം​സ്ഥാ​ന സ​മി​തി​ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ഡോ. ​നി​ർ​മ്മ​ൽ ഭാ​സ്ക​റും, സെ​ക്ര​ട്ട​റി ഡോ. ​റോ​സ്നാ​ര ബീ​ഗ​വും അ​റി​യി​ച്ചു.