കൊ​ല്ലം: ഇ​സ്ര​യേ​ല്‍ സ്വ​ദേ​ശി​നി​യെ സു​ഹൃ​ത്ത് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. കൊ​ല്ലം മു​ഖ​ത്ത​ല കോ​ടാ​ലി​മു​ക്കി​ലാ​ണ് ഇ​സ്ര​യേ​ല്‍ സ്വ​ദേ​ശി​നി​യാ​യ സ്വ​ത്വാ (36) കൊ​ല്ല​പ്പെ​ട്ട​ത്.

സ്വ​ത്വാ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​വ​രൊ​ടൊ​പ്പം ക​ഴി​ഞ്ഞി​രു​ന്ന സു​ഹൃ​ത്ത് കൃ​ഷ്ണ​ച​ന്ദ്ര​ന്‍ സ്വ​യം ക​ത്തി​കൊ​ണ്ട് ശ​രീ​ര​ത്തി​ല്‍ കു​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു.

ഇ​തേ​തു​ട​ര്‍​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കൃ​ഷ്ണ​ച​ന്ദ്ര​നെ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.