കൊ​ല്ലം: ഓ​യൂ​രി​ല്‍ ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ കൂ​ടു​ത​ല്‍ രേ​ഖാ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് പോ​ലീ​സ്. ര​ണ്ടു സ്ത്രീ​ക​ളു​ടെ​യും ഒ​രു പു​രു​ഷ​ന്‍റെ​യും രേ​ഖാ ചി​ത്ര​ങ്ങ​ളാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്.

കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കാ​റി​ലെ ഡ്രൈ​വ​റു​ടെ​യും രാ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ വീ​ട്ടി​ല്‍ കു​ട്ടി​യെ പ​രി​ച​രി​ച്ച യു​വ​തി​യു​ടെ​യും ഓ​ട്ടോ​യി​ൽ കു​ട്ടി​യെ ആ​ശ്രാ​മം മൈ​താ​ന​ത്ത് കൊ​ണ്ടു വി​ട്ട സ്ത്രീ​യു​ടെ​യും രേ​ഖാ ചി​ത്ര​ങ്ങ​ളാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്.

കു​ട്ടി​യു​ടെ നി​ര്‍​ണാ​യ​ക മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് രേ​ഖാ​ചി​ത്ര​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​ത്. സം​ഘ​ത്തി​ല്‍ ര​ണ്ട് സ്ത്രീ​ക​ളു​ണ്ടെ​ന്നാ​ണ് കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ഇ​വ​രെ​ക്കു​റി​ച്ച് വി​വ​രം കി​ട്ടു​ന്ന​വ​ർ കൊ​ല്ലം റൂ​റ​ൽ പോ​ലീ​സി​ന്‍റെ 9497980211 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം അ​ഭ്യ​ർ​ഥി​ച്ചു.