ക­​ണ്ണൂ​ര്‍:​ ക­​ണ്ണൂ​ര്‍ സ​ര്‍­​വ­​ക­​ലാ­​ശാ­​ല വി­​സി­​യാ​യി ത­​ന്നെ പു­​ന​ര്‍­​നി­​യ­​മി­​ച്ച ഉ­​ത്ത­​ര​വ് റ­​ദ്ദാ​ക്കി­​യ സു­​പ്രീം­​കോ​ട­​തി വി​ധി അം­​ഗീ­​ക­​രി­​ക്കു­​ന്നെ­​ന്ന് ഡോ. ​ഗോ­​പി­​നാ­​ഥ് ര­​വീ­​ന്ദ്ര​ന്‍. താ​ന്‍ റി​വ്യൂ ഹ​ര്‍­​ജി സ­​മ​ര്‍­​പ്പി­​ക്കി­​ല്ലെ​ന്നും അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു.

താ​ന്‍ ആ­​വ­​ശ്യ­​പ്പെ­​ട്ടി­​ട്ട​ല്ല പു­​ന​ര്‍­​നി​യ​മ­​നം ന­​ട­​ത്തി­​യ​ത്. ക­​ണ്ണൂ​ര്‍ വി­​സി­​യാ­​യി പ­​ല കാ­​ര്യ­​ങ്ങ​ളും ചെ­​യ്യാ​ന്‍ സാ­​ധി­​ച്ചു. ഇ­​നി​യും നി­​ര​വ­​ധി കാ­​ര്യ­​ങ്ങ​ള്‍ ചെ­​യ്യാ­​നു­​ണ്ടാ­​യി­​രു­​ന്നെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു.

വെ­​ള്ളി­​യാ­​ഴ്­​ച ഡ​ല്‍­​ഹി­​യി­​ലെ തന്‍റെ സ്ഥി­​ര­​ജോ­​ലി­​യി​ല്‍ പ്ര­​വേ­​ശി­​ക്കു­​മെ​ന്നും അ­​ദ്ദേ­​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ­​ഞ്ചാ­​ണ് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ പു​ന​ര്‍​നി​യ​മ​നം റ­​ദ്ദാ­​ക്കി­​യ​ത്.

വി​സി​യെ നി​യ​മി​ച്ച രീ​തി ച​ട്ട​വ​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ സു​പ്രീം​കോ​ട​തി, വൈ​സ് ചാ​ന്‍​സി​ല​ര്‍ നി​യ​മ​ന​ത്തി​ല്‍ സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​ന്‍റെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ണ്ടാ​യെ­​ന്നും വ്യ­​ക്ത­​മാ­​ക്കി­​യി­​രു​ന്നു.