തി­​രു­​വ­​ന­​ന്ത­​പു­​രം: നി­​യ­​മ​സ­​ഹാ­​യം തേ­​ടി­​യെ​ത്തി­​യ അ­​തി­​ജീ­​വി​ത­​യെ ലൈം­​ഗി­​ക­​മാ­​യി പീ­​ഡി­​പ്പി­​ച്ചെ­​ന്ന കേ­​സി​ല്‍ ഹൈ­​ക്കോ­​ട­​തി­​യി­​ലെ സീ­​നി​യ​ര്‍ ഗ­​വ. പ്ലീ­​ഡ​ര്‍ പി.​ജി.​മ­​നു­​വി­​നെ പു­​റ­​ത്താ­​ക്കി. സ​ര്‍­​ക്കാ​ര്‍ നി​ര്‍­​ദേ­​ശ­​മ­​നു­​സ­​രി­​ച്ച് അ­​ഡ്വ­​ക്കേ­​റ്റ് ജ­​ന­​റ​ല്‍ ഇ­​യാ­​ളി​ല്‍­​നി­​ന്ന് രാ­​ജി​ക്ക­​ത്ത് എ­​ഴു­​തി വാ­​ങ്ങു­​ക­​യാ­​യി­​രു​ന്നു. ഔ­​ദ്യോ​ഗി­​ക പ​ദ­​വി ദു­​രു­​പ­​യോ­​ഗം ചെ­​യ്‌­​തെ­​ന്ന് ക­​ണ്ടെ­​ത്തി­​യ­​തോ­​ടെ­​യാ­​ണ് ന­​ട­​പ​ടി.

മ­​റ്റൊ​രു പീ­​ഡ­​ന­​ക്കേ­​സി­​ലെ അ­​തി­​ജീ­​വി­​ത​യാ­​യ യു​വ­​തി ന​ല്‍​കി­​യ പ­​രാ­​തി­​യി​ല്‍ ബ­​ലാ­​ത്സം​ഗം, സ്­​ത്രീ­​ത്വ­​ത്തെ അ­​പ­​മാ­​നി­​ക്ക​ല്‍ തു­​ട​ങ്ങി­​യ വ­​കു­​പ്പു­​ക​ള്‍ പ്ര­​കാ­​രം ചോ­​റ്റാ­​നി­​ക്ക​ര പോ­​ലീ­​സ് കേ­​സെ­​ടു­​ത്തി­​രു​ന്നു. യു­​വ­​തി­​യു­​ടെ സ്വ­​കാ­​ര്യ ചി­​ത്ര­​ങ്ങ​ള്‍ ചി­​ത്രീ­​ക­​രി­​ച്ച­​തി­​ന് ഐ­​ടി ആ­​ക്ട് പ്ര­​കാ­​ര­​മു­​ള്ള വ­​കു­​പ്പു­​ക​ളും ചു­​മ­​ത്തി­​യി­​ട്ടുണ്ട്.

ക­​ഴി­​ഞ്ഞ ഒ­​ക്ട­​ബോ​ര്‍ 11ന് ​ഔ­​ദ്യോ​ഗി­​ക വാ­​ഹ­​ന­​ത്തി­​ല്‍ യു­​വ­​തി­​യു­​ടെ വീ­​ട്ടി­​ലെ­​ത്തി പീ­​ഡി­​പ്പി­​ച്ചെ​ന്നും യു​വ​തി പ­​രാ­​തി­​യി​ല്‍ ഉ­​ന്ന­​യി­​ച്ചി­​രു​ന്നു. ഇ­​യാ​ള്‍­​ക്ക് ഇ­​ന്ന് ത­​ന്നെ ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാജരാകാൻ നോ­​ട്ടീ­​സ് ന​ല്‍­​കി­​യേ­​ക്കു­​മെ­​ന്നാ­​ണ് വി­​വ​രം.