കോ​ർ​ബ: ഛത്തീ​സ്ഗ​ഡി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ‌​യ്തു.

കോ​ർ​ബ ജി​ല്ല​യി​ൽ നി​ന്ന് 28 കാ​രി​യാ​യ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 28 ന് ​വീ​ട്ടി​ൽ ‌നി​ന്ന് ടൗ​ണി​ലേ​ക്ക് പോ‌​യ ‌യു​വ​തി തി​രി​ച്ചെ​ത്താ​തെ വ​ന്ന​തോ​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കു​ക​യാ​യി​രു​ന്നു.

കേ​സി​ലെ മു​ഖ്യ പ്ര​തി സോ​നു ലാ​ൽ സാ​ഹു (27) യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളാ​യ സ​ന്ദീ​പ് ഭോ​യ് (21), വീ​രേ​ന്ദ്ര ഭോ​യ് (19), സു​രേ​ന്ദ്ര ഭോ​യ് (21), ജീ​വ റാ​വു (19) എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കെ​ര​ജാ​രി​യ വ​ന​ത്തി​ൽ നി​ന്ന് ‌യു​വ​തി​യു​ടെ മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ത്തി.