കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്കെ​തി​രെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സ​മ​നി​ല. കൊ​ച്ചി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 3-3നാ​ണ് സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ച​ത്. ചെ​ന്നൈ​യി​ൻ എ​ഫ്സി​യു​ടെ മു​ന്നേ​റ്റ​ത്തോ​ടെ തു​ട​ങ്ങി​യ മ​ത്സ​ര​ത്തി​ൽ പ​ല​ത​വ​ണ പി​ന്നി​ൽ പോ​യി​ട്ടും വീ​റോ​ടെ പോ​രാ​ടി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല പി​ടി​ച്ച​ത്.

ആ​ദ്യ മി​നി​റ്റി​ൽ ത​ന്നെ ചെ​ന്നൈ റ​ഹീം അ​ലി​യി​ലൂ​ടെ ലീ​ഡ് നേ​ടി. 11-ാം മി​നി​റ്റി​ൽ ദി​മി​ത്രി​യോ​സ് പെ​നാ​ൽ​റ്റി​യി​ലൂ​ടെ ബ്ലാ​സ്റ്റേ​ഴ്സി​നെ ഒ​പ്പ​മെ​ത്തി​ച്ചു. 13-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പോ​സ്റ്റി​ലെ​ത്തി​ച്ച് ജോ​ർ​ദ്ദാ​ൻ മു​റെ ചെ​ന്നൈ​യു​ടെ ലീ​ഡ് വീ​ണ്ടും ഉ​യ​ർ​ത്തി. 24-ാം മി​നി​റ്റി​ൽ മു​റെ വീ​ണ്ടും കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച് ലീ​ഡ് 1-3 ആ​യി ഉ​യ​ർ​ത്തി.

ചെ​ന്നൈ മൂ​ന്ന് ഗോ​ളു​ക​ൾ നേ​ടി​യ​തോ​ടെ കേ​ര​ളം ഉ​ണ​ർ​ന്നു ക​ളി​ച്ചു. 38-ാം മി​നി​റ്റി​ൽ പെ​പ്ര കേ​ര​ള​ത്തി​നാ​യി ര​ണ്ടാം ഗോ​ൾ നേ​ടി. 59-ാം മി​നി​റ്റി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ സ​മ​നി​ല ഗോ​ൾ പി​റ​ന്ന​ത്. ദി​മി​ത്രി​യോ​സാ​ണ് സ​മ​നി​ല ഗോ​ളും നേ​ടി​യ​ത്.

തു​ട​ർ​ന്ന് ജ​യ​ത്തി​നു​ള്ള പോ​രാ​ട്ട​മാ​ണ് ക​ളി​ക്ക​ള​ത്തി​ൽ ക​ണ്ട​ത്. ഗോ​ളാ​ക്കാ​ൻ സാ​ധി​ക്കു​ന്ന നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ബ്ലാ​സ്റ്റേ​ഴ്സി​നെ തേ​ടി​യെ​ത്തി​യെ​ങ്കി​ലും പാ​ഴാ​ക്കി. സ​മ​നി​ല​യോ​ടെ 17 പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് മ​ട​ങ്ങി​യെ​ത്തി.